ആർഷ സംസ്കാര ഭാരതി മണ്ഡലകാല പ്രഭാഷണ യജ്ഞത്തിന് തുടക്കമായി


കണ്ണൂർ :-
ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ല കിഴക്കേക്കര മതിലകം ശ്രികൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലകാല പ്രഭാഷണ യജ്ഞ ഉദ്ഘാടനം സംസ്ഥാന സംഘടന സെക്രട്ടറി ടി ഉണ്ണികൃഷ്ണവാര്യർ ഉദ്ഘാടനം നടത്തി

  ആർഷ സംസ്കാര ഭാരതിയും കിഴക്കേക്കര മതിലകം ക്ഷേത്ര സമിതിയും സംയുക്തമായി മണ്ഡല മാസപ്രഭാഷണ പരമ്പര ആരംഭിച്ചു. സമിതി സെക്രട്ടറി ഗോവിന്ദൻ കുട്ടി സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു

ആർഷ സംസ്കാര ഭാരതി ജില്ല സെക്രട്ടറി വി.വി മുരളീധര വാര്യർ ആമുഖഭാഷണം നടത്തി.ക്ഷേത്രം മേൽശാന്തി മധു മാക്കന്തേരി അനുഗ്രഹഭാഷണം നടത്തി ,തുടർന്ന് പ്രസാദ സമർപ്പണം നടത്തി,മണ്ഡല മാസത്തെ എല്ലാ ശനിയാഴ്ചയും പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും.

Previous Post Next Post