ഇന്ദിരാഗാന്ധി ജന്മദിനം ; INC നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റി ആഘോഷിച്ചു


മയ്യിൽ :-
മുൻ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ ജന്മദിനം INCനണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ സമുചിതമായി ആഘോഷിച്ചു . നണിയൂർ നമ്പ്രം ഇന്ദിരാഗാന്ധി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ INC കൊളച്ചേരി ബ്ലോക്ക് അംഗം കെ .പ്രശാന്തൻ്റെ നേതൃത്വത്തിൽ ഇന്ദിരാജി യുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

134ാം ബൂത്ത് പ്രസിഡൻ്റ് ടി.എം ഇബ്രാഹിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗത്തിൽ കെ. പ്രശാന്തൻ മുഖ്യപ്രഭാഷണം നടത്തി .

സി.സുരേഷ് (യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം സെക്രട്ടറി) , ഭാസ്കരൻ മരിക്കോട്ട് , കെ.വി.അബ്ദുള്ള , മൂലക്കൽ യാക്കൂബ് , അബ്ദുള്ള കൂനം എന്നിവർ സംസാരിച്ചു

Previous Post Next Post