കൊളച്ചേരി :- ഇന്ദിരാഗാന്ധിയുടെ 104 ാം ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണ പരിപാടിയോടും കൂടി ആചരിച്ചു .കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും യൂത്ത് കോൺഗ്രസ്സിൻ്റെയും നേതൃത്വത്തിൽ കൊളച്ചേരി പാലത്തിന് സമീപമുള്ള പ്രിയദർശിനി സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാ സൻ ഉൽഘാടനം ചെയ്തു .
ചടങ്ങിൽ ബ്ലോക്ക് സിക്രട്ടറി സി. ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ,ഇർഷാദ് അഷ്റഫ് , ടി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ സ്വാഗതവുo മണ്ഡലം സിക്രട്ടറി ടി.പി.സുമേഷ് നന്ദിയും പറഞ്ഞു. ചടങ്ങിന് കെ പി .മുസ്തഫ, എം.ടി.അനീഷ് ,മുഹമ്മദ് അശ്രഫ് ,എം ടി. അനിൽകുമാർ 'അരവിന്ദാക്ഷൻ, റാഫി പറമ്പിൽ, പി.പി.രാധാകൃഷ്ണൻ ,വി.വി.ബാലകൃഷ്ണൻ, ശ്രീജേഷ്, റൈജൂ, എം.വി.ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.