കമ്പിൽ :- കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ (KATF) പുതിയ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഭാരവാഹികളായി തലപ്പത്ത് അഷ്റഫുമാർ .
പ്രസിഡൻ്റായി അഷ്റഫ് ടി സി യും ജനറൽ സെക്രട്ടറിയായി അഷ്റഫ് കെ എം പി യും ട്രഷററായി അഷ്റഫ് എം നെയുമാണ് തിരഞ്ഞെടുത്തത്.
കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന KATF സബ്ജില്ലാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.നിരീക്ഷകൻ അജ്മൽ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുബൈർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സദാദ് മാസ്റ്റർ വിഷയമവതരിപ്പിച്ചു.
ഹബീബ് തങ്ങൾ, ടി സി അശ്രഫ് മാസ്റ്റർ, കബീർ മാസ്റ്റർ, റസാഖ് മാസ്റ്റർ, ഷമീറ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാസർ മാസ്റ്റർ സ്വാഗതവും അശ്രഫ് കെ.എം.പി നന്ദിയും പറഞ്ഞു.