ധീരരായ കർഷകർക്ക് അഭിനന്ദനവുമായി നണിയൂർ നമ്പ്രം മാപ്പിള സ്കൂൾ കുട്ടികൾ


നണിയൂർ നമ്പ്രം : - 
നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂൾ കുട്ടികൾ  രാജ്യത്തെ ധീരരായ കർഷകർക്ക് അഭിനന്ദനവുമായി വയലുകളിൽ സന്ദർശനം നടത്തി. 

 കാർഷിക പോസ്റ്ററുകൾ ഉയർത്തി പിടിച്ച് റാലിയോടെയാണ് വയലിൽ എത്തിയത് പരിപാടിയിൽ കാർഷിക വിരുദ്ദനയത്തിനെതിരെ പോരാട്ട സമരങ്ങൾ നയിച്ച് വിജയം നേടിയ ധീരരായ കർഷകരെ അനുസ്മരിച്ച് അവർക്കഭിനന്ദനം അർപ്പിച്ചു കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും മറ്റു കാർഷീക അറിവുകളും അധ്യാപകർ കുട്ടികൾക്ക് പകർന്ന് നൻകി .

    ഹെഡ് ടീച്ചർ വി സ്മിത , കെ.എം.പി.അഷ്റഫ് , ഐശ്വര്യ,അഞ്ജുഷ, റിജി തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post