കൊളച്ചേരി :- കഴിഞ്ഞ ദിവസം നാലാപീടികയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മരിച്ച ശൈലജയുടെ നിര്യാണത്തിൽ SSLC 89-90 സൗഹൃദവേദി കൂട്ടായ്മ അനുശോചിച്ചു.
കൂട്ടായ്മ പ്രവർത്തകർ റീത്തു സമർപ്പിക്കുകയും ,സംസ്ക്കാരത്തിന് ശേഷം കോളച്ചേരി മുക്കിൽ ചേർന്ന യോഗത്തിൽ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിന് അനീഷ് അധ്യക്ഷത വഹിച്ചു .
സൗഹൃദവേദിയുടെ അംഗങ്ങളായ വിനയൻ, ഉദീഷ് കുമാർ,സജീവൻ,CM സന്തോഷ്, സിജു,രാമചന്ദ്രൻ,ജിതേഷ്,പങ്കജാക്ഷൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
യോഗത്തിൽ സിപി രാജേഷ് സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞു.