ഇരിട്ടി :- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് 27-ന് ഡി.സി.സി. ജില്ലയിലെ സി.യു.സി.കളുട സംഗമവും പ്രവർത്തക റാലിയും നടക്കും.
നാലുമണിക്ക് കേളകം മഞ്ഞളാംപുറത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലി കേളകം ബസ്‌സ്റ്റാൻഡിൽ സമാപിക്കും.
പൊതുസമ്മേളനം വൈകീട്ട് അഞ്ചുമണിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലയിലെ പ്രമുഖ നേതാക്കന്മാർ സംബന്ധിക്കും. 28-ന് 9.30-ന് ജില്ലാ ഡി.സി.സി. ഓഫീസിൽ പതാക ഉയർത്തും. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാലികപ്രസക്തി എന്ന വിഷയത്തിൽ ഡി.സി.സി. ഓഡിറ്റോറിയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിക്കും. അന്നേ ദിവസം ജില്ലയിലെ 137 മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് തുടങ്ങുന്ന പദയാത്ര പൊതുസമ്മേളനത്തോടുകൂടി സമാപിക്കും.