ഭാവന നാടക മത്സരം ; കോറസ് കലാസമിതി മാണിയാട്ടിൻ്റെ "വെളിച്ചപ്പാട് " മികച്ച നാടകം

 


കൊളച്ചേരി :- ഭാവന കരിങ്കൽകുഴിയുടെ നാലാമത് നാടകോത്സവത്തിന്റെ ഭാഗമായുള്ള ഉത്തര മേഖല ഹ്രസ്വ നാടക മത്സരം നാളെ ശനിയാഴ്ച ഭാവന ഗ്രൗണ്ടിൽ വച്ച് നടന്നു.

 വി  ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകൻ ജിനോ ജോസഫ് മുഖ്യാതിഥി ആയിരുന്നു.

കെ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സീനിയർ പവർ ലിഫ്റ്റിങ് സിൽവർ മെഡൽ ജേതാവ് അഷിൽ രമേഷ് , സന്തോഷം സുമൻ ടി വി  പുതുമുഖ നായിക അവാർഡ് നേടിയ  മാളവിക നാരായണൻ എന്നിവരെ ആദരിച്ചു.

സി  രെജു കുമാർ സ്വാഗതം പറഞ്ഞു.നാടക മത്സരത്തിൽ മികച്ച നാടകമായി ''വെളിച്ചപ്പാട് " (കോറസ് കലാസമിതി മാണിയാട്ട് ) തിരഞ്ഞെടുത്തു.

മറ്റു വിജയികൾ :- 

മികച്ച രണ്ടാമത്തെ നാടകം - ഗോറ (ചൂട്ട് തിയേറ്റർ കല്യാശ്ശേരി)

മികച്ച ദീപനിയന്ത്രണം - റഫീക് മണിയങ്കാനം  (കലി)

മികച്ച സംഗീതനിയന്ത്രണം - സുനിൽ കാരിയിൽ (വെളിച്ചപ്പാട്)

മികച്ച സ്ക്രിപ്റ്റ് - ഗോറ- (ഉമേഷ് കല്യാശ്ശേരി)

മികച്ച സംവിധാനം - റഫീക് മണിയങ്കാനം (കലി)

മികച്ച നടൻ - പ്രകാശൻ വെള്ളച്ചാൽ (വെളിച്ചപ്പാട്)

മികച്ച നടി - ചിന്നൂസ് ചിലങ്ക (മകൾ)

 ഭാവന ബാലവേദി അവതരിപ്പിച്ച നാടകം എലിക്കെണി അരങ്ങേറി . ഭാവന രക്ഷാധികാരി പി പി  കുഞ്ഞിരാമൻ സമ്മാനങ്ങൾ വിതരണം ചെയ്തു.



Previous Post Next Post