കമ്പിൽ:- നാറാത്ത് പഞ്ചായത്ത്, കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ്, വനിതാ ലീഗ് ആഭിമുഖ്യത്തിൽ നാട്ടുമേള സംഘടിപ്പിച്ചു. പുസ്തിയ യുഗം പുതിയ ചിന്ത മുസ്‌ലിം യൂത്ത് ലീഗ്കണ്ണൂർ ജില്ലാ ക്യാമ്പയിൻ ഭാഗമായി MYL കമ്പിൽ ശാഖ കമ്മിറ്റി ചിറക് പ്രവർത്തക ക്യാമ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് നാട്ടു മേള സംഘടിപ്പിച്ചത്.കമ്പിൽ ഹരിത ഗ്രാമത്തിലെ ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദർശനവും, വില്പനയുംകൊണ്ട് ഓരോ സ്റ്റാൾ മികവുറ്റതായി മാറി.
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ നാട്ടുമേള ഉദ്ഘാടനം നിർവഹിച്ചു. വനിതാ ലീഗ് പ്രസിഡണ്ട് ആയിഷ എ വി പി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ കെIUML സെക്രട്ടറി മഹറൂഫ് ടി നൽകി ആദ്യ വില്പന നിർവഹിച്ചു.
അഴീക്കോട് മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി റംസീന റഹൂഫ് മുഖ്യാഥിതി ആയി.മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം പി പി, വാർഡ് മെമ്പർമാരായ സൈഫുദ്ധീൻ നാറാത്ത്, റഹ്മത്ത് കെ,മൈമൂനത്ത്, MYL പഞ്ചായത്ത് പ്രസിഡണ്ട് നൗഫീർ, ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ, ട്രഷറർ ഷഫീഖ് പി ടി,മുഹമ്മദലി പള്ളിപ്പറമ്പ്,മുതിർന്ന കർഷകൻ ഇസ്മായിൽ ഹാജി, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹസീന,വനിതാ ലീഗ് ശാഖ പ്രസിഡണ്ട് ആയിഷ എംപി,ട്രഷറർ റഹ്മത്ത് എം പി,നാട്ടുമേള കൺവീനർ ഖയറുന്നിസ കെ, ശാഹിദ പറമ്പിൽ എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് സെക്രട്ടറി ഷാജിർ സ്വാഗതവും,നാട്ടുമേള കോർഡിനേറ്റർ മുഹ്സിൻ കെ വി നന്ദിയും പറഞ്ഞു.