ചേലേരി :- സി പി എം ചേലേരി ലോക്കൽ സിക്രട്ടറി കെ.അനിൽകുമാറിൻ്റെയും കായച്ചിറ താഴെ ബ്രാഞ്ച് മെമ്പർ രമ്യ അനിൽ കുമാറിൻ്റെയും മകളും ബാലസംഘം കൂട്ടുകാരിയുമായ നിയ അനിൽകുമാർ തൻ്റെ സമ്പാദ്യ കുടുക്ക ജന്മദിനത്തിൻ്റെ ഭാഗമായി IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് നൽകി.
IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.കെ രവീന്ദ്രനാഥ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ lRPC പ്രവർത്തകരായ പി.സന്തോഷ് ,എ. കെ ബിജു, എ. ദീപേഷ് ,എൻ.വി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.