ആലപ്പുഴ :- നഗരത്തിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഒരുസംഘം വെള്ളക്കിണറിലെ വീട്ടിൽ കയറി ആക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം.