കൊളച്ചേരി :- ഭാവന കരിങ്കൽകുഴിയുടെ നാലാമത് നാടകോത്സവത്തിന്റെ ഭാഗമായുള്ള ഉത്തര മേഖല ഹ്രസ്വ നാടക മത്സരം നാളെ ശനിയാഴ്ച ഭാവന ഗ്രൗണ്ടിൽ വച്ച് നടക്കും.
വി ശിവദാസൻ എം പി ഉൽഘാടനം ചെയ്യും. പ്രശസ്ത സംവിധായകൻ ജിനോ ജോസഫ് മുഖ്യാതിഥി ആകും .
വെളിച്ചപ്പാട് (കോറസ് കലാസമിതി മാണിയാട്ട് )
മകൾ (ഫ്‌ളോട്ടിങ് തീയറ്റർ കോഴിക്കോട് )
കലി (ബാക്ക് സ്റ്റേജ് കാസർഗോഡ് )
അതിര് (ഇമ ഗ്രാമീണ നാടകവേദി ചെറുപുഴ)
ശിപായി (വോയ്‌സ് ഓഫ് ചന്ദേര ,കാസർഗോഡ് )
ഗോറ (ചൂട്ട് തീയേറ്റർ കല്ല്യാശ്ശേരി ) എന്നീ നാടകകൾ അരങ്ങേറും.
ഒന്നാം സ്ഥാനം നേടുന്ന നാടകത്തിനു 10000 രൂപയും മൊമെന്റൊയും
രണ്ടാം സമ്മാനം നേടുന്ന നാടകത്തിനു 7000 രൂപയും മോമെന്റോയും മികച്ച നടൻ മികച്ച നടി മികച്ച സംവിധായകൻ മികച്ച രചന മികച്ച ദീപ നിയന്ത്രണം മികച്ച സംഗീത നിയന്ത്രണം എന്നീ വിഭാഗങ്ങളിൽ ജേതാക്കളെയും തെരഞ്ഞെടുക്കും.