കൊളച്ചേരി:-വഖഫ് നിയമനം- ഇടത് ഗൂഡാലോചനക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച്ച കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചാരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ വിളംബര ജാഥ സംഘടിച്ചിച്ചു. കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച ജാഥ കമ്പിൽ ടൗണിൽ സമാപിച്ചു
തുടർന്ന് നടന്ന സംഗമം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു,
പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ പി.കെ. പി നസീർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം സംസാരിച്ചു
ജാഥക്ക് അബ്ദു പള്ളിപ്പറമ്പ്, അന്തായി നൂഞ്ഞേരി, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ശംസീർ കോടിപ്പൊയിൽ,ഖമറുദ്ധീൻ ദാലിൽ, ഹനീഫ പാട്ടയം, അശ്രഫ് കമ്പിൽ നേതൃത്വം നൽകി