പയ്യാവൂർ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് വാഹനാപകടത്തിൽ മരണപ്പെട്ടു


ശ്രീകണ്ഠാപുരം :-
പയ്യാവൂർ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ശ്രീ. വിനയൻ പി. ഇന്ന് രാവിലെ  ഉദയഗിരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇരിക്കൂർ കുട്ടാവ് സ്വദേശിയാണ്. അവിവാഹിതനാണ്.

സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉദയഗിരി പഞ്ചായത്തിൽ  പോയ സമയത്ത്  റോഡരികിലൂടെ വണ്ടിയിറങ്ങി നടന്നുപോകുമ്പോൾ ഓട്ടോറിക്ഷ വന്ന് ഇടിക്കുകയായിരുന്നു. ഉടനെ തന്നെ ആലക്കോട് ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും കണ്ണൂരിലെ സ്വകാര്യശുപത്രിയിലെത്തിക്കുകയുമായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. വീഴ്ചയിൽ തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് റിപ്പോർട്ട്.

Previous Post Next Post