മയ്യിൽ: ശബരിമല തീർഥാടനം കഴിഞ്ഞ് തിരിഞ്ഞെച്ചെത്തിയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. മയ്യിൽ വേളത്തെ ശ്രീലേഷ് കുട്ടഞ്ചേരി (40) ക്കാണ് മുഖത്ത് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം.
ശബരിമലയിൽനിന്ന് തിരിച്ചെത്തിയശേഷം കാഞ്ഞിരോട് ഭാഗത്ത് ഒരാളെ ഇറക്കി തിരിച്ച് വേളത്തേക്ക് വരുന്നതിനിടയിലാണ് കാർ നിയന്ത്രണം വിട്ടത്. കടൂർ പള്ളിക്ക് സമീപത്തെ നജ ഹാർഡ്വെയേഴ്സിനുള്ളിലേക്ക് കയറിയ കാർ കടയുടെ തൂൺ തട്ടിത്തെറിപ്പിച്ച് ചെങ്കൽക്കൂനയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പാടെ തകർന്ന നിലയിലാണ്. ശ്രീലേഷ് കുട്ടഞ്ചേരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു