റോഡ് പരിപാലന കാലാവധി: ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി


മയ്യിൽ :- 
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പൊതുജനങ്ങളുടെ അറിവിലേക്കായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പരസ്യപ്പെടുത്തുന്ന നടപടിക്ക് തുടക്കമായി.

ഡി.എൽ.പി. (ഡിഫക്ട് ലയബിലിറ്റി പിരീഡ്) ബോർഡുകളാണ് സ്ഥാപിക്കുന്നത് .ജില്ലാതല ഉദ്ഘാടനം മയ്യിൽ എരിഞ്ഞിക്കടവ് റോഡിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. റോഡ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എം. ജഗദീഷ്, സംഘാടകസമിതി ചെയർമാൻ എ.പി. മോഹനൻ, എൻ.വി. ശ്രീജിനി, കെ.പി. രേഷ്മ, ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷ വി.വി. അനിത, എൻ. അനിൽകുമാർ, കെ.വി. ഗോപിനാഥ്, കെ.പി. ശശിധരൻ, ടി.വി. അസൈനാർ, കെ.സി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Previous Post Next Post