സാന്ത്വനകേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി

 

തളിപ്പറമ്പ്:- എസ്.വൈ.എസ്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജിന് സമീപം ആരംഭിക്കുന്ന ജില്ലാ സാന്ത്വനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ നിർവഹിച്ചു.

മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ്‌ കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഷീദ് നരിക്കോട് പദ്ധതി അവതരിപ്പിച്ചു. പരിയാരം എ.വി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, പി.പി. അബ്ദുൽ ഹകീം സഅദി, യു.സി. അബ്ദുൽ മജീദ്, ആർ.പി. ഹുസൈൻ ഇരിക്കൂർ, ജുനൈദ് തങ്ങൾ, കെ. അബ്ദുറഷീദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post