പാപ്പിനിശ്ശേരി:കെ എസ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു
വെള്ളങ്ങളിൽ ചായക്കട നടത്തുന്ന ചെറുകുന്ന് ഇട്ടമ്മൽ സ്വദേശിയും പാപ്പിനിശ്ശേരി മാങ്കടവ് താമസക്കാരനുമായ മടക്കര കട്ടകുളത്ത് അബ്ദുള്ള (50) ആണ് മരിച്ചത്. രാവിലെ 11 30 ഓടെയാണ് അപകടം.
പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. നാട്ടുകാർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റഹ്മത്ത്,മക്കൾ: അനസ്, സുമയ്യ