തിരുവല്ലയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു

 



പത്തനംതിട്ട:-പത്തനംതിട്ട തിരുവല്ലയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വച്ചാണ് ആക്രമണമുണ്ടായത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുൻ പഞ്ചായത്ത് അംഗമായിരുന്നു സന്ദീപ് കുമാർ.


.

Previous Post Next Post