നിടുംപൊയിൽ:- പാപ്പിനിശ്ശേരിയിൽനിന്ന് മാനന്തവാടിയിൽ പോയി തിരിച്ചുവരികയായിരുന്നവർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് 15 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്തോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.
പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ റൈഹാനത്ത് (51), മാസിൻ (6) എന്നിവരെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
സിനാൻ (15), ജാസ്മിൻ (32), ബീപാത്തു (65), ഷമീം (10), ഹഫ്സത്ത് (55), ജസ്‌ന (32), ജസീല (35), ബിൻസിയ (25), നഫീസ (43), സോഹ് (നാലുമാസം), ഹഷ്ബ (25), മുഹമ്മദ് ഹാറൂൺ (63), തസ്മീന (43) എന്നിവർ പേരാവൂരിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. നിടുംപൊയിലിലെ ഓട്ടോ ഡ്രൈവർമാരായ സുധാകരൻ, വിമൽ എന്നിവരാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.