കൊളച്ചേരി :- ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. വാർഡ് മെമ്പർ വി.വി.ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി പി.വി. ദേവരാജൻ , രാഷ്ട്രീയ സ്വയം സേവക് സംഘ് ഗ്രാമ വികസന മേഖലാ പ്രമുഖ് പി. സജീവൻ മാസ്റ്റർ,മുൻ വാർഡ് മെംബർ കെ.പി.ചന്ദ ഭാനു. എന്നിവർ നേതൃത്വം നല്കി.