കൊളച്ചേരി KSEB ക്ക് സ്വപ്ന സാക്ഷാത്കാരം ; സ്വന്തമായ 11 Kv ലൈൻ യാഥാർത്ഥ്യമായി


കമ്പിൽ :- 
KSEB കൊളച്ചേരി സെക്ഷന്റെ ചിരകാല ആഗ്രഹമായ സ്വന്തമായ 11 Kv ലൈൻ എന്ന കാര്യം പുതിയ നാറാത്ത് ABC ഫീഡർ ചാർജ്ജ് ചെയ്തതിലൂടെ സഫലമായി.

 ബഹുമാനപ്പെട്ട അഴീക്കോട് MLA ശ്രീ.കെ.വി.സുമേഷ് പദ്ധതി ഉൽഘാടനം ചെയ്തു.ബഹുമാന്യരായ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേശൻ ,കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് ,നാറാത്ത് പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി ശ്യാമള ,നാറാത്ത് പഞ്ചായത്തിലെയും , കൊളച്ചേരി പഞ്ചായത്തിലെയും മെമ്പർമാരും KSEB ജീവനക്കാരും , നാറാത്ത്  , കൊളച്ചേരി നിവാസികളായ നാട്ടുകാരും പങ്കെടുത്തു.

പരിപാടിയിൽ  ബഹു.കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ശ്രീലാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.വളപട്ടണം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന വളപട്ടണം AE ശ്രീ ഷാജിത്ത്  , സ്വാഗതവും കൊളച്ചേരി സെക്ഷൻ AE ശ്രീ. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു .







Previous Post Next Post