മയ്യിൽ :- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി, എനർജി മാനേജ്മെൻ്റ് സെൻറർ, ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ ഐ.എം.എൻ.എസ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്.കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാകാൻ തീരുമാനിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.ഇ.എം.സുരേഷ് ബാബു പരിപാടി ഉൽഘാടനം ചെയ്തു. കെ.എസ്.ഇ.ബി. റിട്ട: അസി.എഞ്ചിനീയർ ശ്രീ.സി.സി.രാമചന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ ഫ്രിഡ്ജ്, വാഷിങ് മിഷ്യൻ, മിക്സി തുടങ്ങിയവയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാലാ പ്രസിഡൻ്റ് ശ്രീ.കെ.കെ.ഭാസ്കരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ശ്രീ.സി.വി.ഹരീഷ് കുമാർ (എൻ.എസ്.എസ്.പി.എ.സി. മെമ്പർ കണ്ണൂർ) ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും, ലൈബ്രറേറിയൻ ശ്രീമതി.കെ.സജിത നന്ദിയും പറഞ്ഞു.