മയ്യിൽ :- ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മയ്യിൽ അഥീന നാടക നാട്ടറിവ് വീട് അനുസ്മരണ സദസ് സംഘടിപ്പിച്ചു.
റിട്ടയേർഡ് ഓണററി ക്യാപ്റ്റൻ കെ ഒ ബി നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.നന്ദഗോപാൽ അധ്യക്ഷത വഹിച്ചു.
കോർപ്പറൽ അർജുൻ എം, സന്തോഷ് കരിപ്പൂൽ, ദിൽന കെ തിലക്, ശിഖകൃഷ്ണൻ എന്നിവർ സംസാരിച്ചു.