കണ്ണൂർ:-ഹരിതകര്‍മ്മസേനയുടെ സേവനം ഉറപ്പിക്കാനായി ഹെല്‍പ്പ് ലൈന്‍കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹരിതകര്‍മ്മസേന ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു.മുൻ വ്യവസായ വകുപ്പ് മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി എം എല്‍എയാണ് പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നിർവഹിച്ചത്.
ഇതോടൊപ്പം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്തക്കാള്‍ക്കുള്ള ആനുകൂല്യ വിതരണവും നടന്നു.15 പേർക്ക് 75000 രൂപ വീതം വിവാഹ ധനസഹായവും 30 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണവും ആണ് ഇതോടൊപ്പം നടന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ ശേഖരണത്തിനായുള്ള ഹരിത കര്‍മ്മ സേന യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രകാശനംചെയ്തത്.കോര്‍പ്പറേഷന്‍04973501001 എന്ന നമ്പറിൽ വിളിച്ചാൽ ഹരിത കർമ്മ സേന അംഗങ്ങളെയും വാർഡ് കൗൺസിലർമാരെ ഉൾപ്പെടെ നേരിട്ട് വിളിച്ചു സംസാരിക്കാൻ കഴിയും.
ഇതോടെ കോർപ്പറേഷൻ പരിധിയിലെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവും ആക്കുന്നതിനു സാധിക്കും.മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം.
പരസ്പരം നമ്പര്‍ കാണാതെ വിളിക്കാം സാധിക്കുന്ന ഈ സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനം ഒരുക്കുന്നത്.കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍,സ്വാഗതം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, സിയാദ് തങ്ങള്‍, അഡ്വ. പി ഇന്ദിര,ഷമീമ ടീച്ചര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, വി കെ ഷൈജു,മുൻ മുൻസിപ്പൽ ചെയർമാൻ പി കുഞ്ഞിമുഹമ്മദ്, സി കെ വിനോദ് എന്നിവര്‍ സംബന്ധിച്ചു.