കണ്ണാടിപ്പറമ്പ്:- കയ്യങ്കോട് ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉസ്റതുൽ ഇഹ്സാൻ മാസാന്ത ആത്മീയ മജ്ലിസും ശൈഖ് രിഫാഈ അനുസ്മരണവും നടത്തി.
കയ്യങ്കോട് വാദീ ഇഹ്സാനിൽ നടന്ന ആത്മീയ മജ്‌ലിസിന് ജനറൽ മാനേജർ സയ്യിദ് സൈനുൽ ആബിദീൻ അൽ ഹൈദറൂസി (തൃത്തല്ലൂർ തങ്ങൾ) നേതൃത്വം നൽകി. സമീർ അശ്റഫി കാട്ടാമ്പള്ളി ശൈഖ് രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തി. കയ്യങ്കോട് യൂനിറ്റ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സംസം അബ്ദുറഹ്മാൻ ഹാജി വേദിയിൽ അദ്ധ്യക്ഷനായിരുന്നു. SYS യൂനിറ്റ് ജനറൽ സെക്രട്ടറി റാശിദ് അൽ ബദവി, SYS മയ്യിൽ സർക്കിൾ പ്രസിഡന്റ് റാഫി സഅദി, നിസാർ സഖാഫി വളപട്ടണം, ബദ്റുൽ മുനീർ ജൗഹരി, വി വിഅബ്ദുൽ മജീദ്, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.