കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വവിദ്യാർത്ഥി സംഗമം ''ഓർമ്മക്കൂട്" കൊളച്ചേരി മുക്ക് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.അബ്ദുൾ മജീദിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. നവീൻ പനങ്കാവ് പ്രോഗ്രാം അവതാരകനായി വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.കൂട്ടായ്മയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഹരീഷ് എം.വി സെക്രട്ടറിയായും പ്രദോഷ് പുത്തൻപുരയിൽ പ്രസിഡൻറായും സജിത്ത് മൗവ്വേരി ട്രഷററായും തെരെഞ്ഞെടുത്തു.
സ്കൂളിനകത്തും പുറത്തുമായി സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങളും സാമ്പത്തിക സഹായങ്ങളും കഴിഞ്ഞ ഏഴ് വർഷങ്ങളായി കൂട്ടായ്മ ചെയ്യുന്നുണ്ട്.അതിജീവനത്തിന്റെ വഴികൾ തേടി പ്രവാസജീവിതം നയിക്കുന്ന സഹപാഠികളുടെ കരുത്തും കൂടിയാണ് '96 കൂട്ടായ്മ.