വള്ളിയോട്ട് ജയകേരള വായനശാലയിൽ ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു


മയ്യിൽ:- കേരള എനർജി മാനേജുമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഗോ ഇലക്ട്രിക് ക്യാമ്പയനിന്റെ ഭാഗമായി വള്ളിയോട്ട് ജയകേരള വായനശാലയിൽ ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മഹാരാഷ്ട്ര ഇലക്ട്രിക് ബോർഡിൽ നിന്ന് റിട്ടയർ ചെയ്ത ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ വി.വി.ഗോവിന്ദൻ ബോധവല്ക്കരണ ക്ലാസ്സെടുത്തു.

    വായനശാല പ്രസിഡണ്ട് ഇ.പി.രാജൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും ജോ: സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.

Previous Post Next Post