മയ്യിൽ:-കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ശ്രീ.അരവിന്ദാക്ഷൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ഗ്രഡേഷൻ ടീം പരിശോധന നടത്തി.
കെ.കെ.കുഞ്ഞനന്തൻ നമ്പ്യാരുടെ ജീവചരിത്ര ഗ്രന്ഥം ശ്രീ .വൈക്കത്ത് നാരായണൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് ഗ്രന്ഥശാലാ പ്രവർത്തകർ ടീം അംഗങ്ങളെ സ്വീകരിച്ചു.