ലൈബ്രറിയിലേക്ക് വാങ്ങേണ്ട പുസ്തകങ്ങൾ എന്തെല്ലാം ; വായനക്കാർക്ക് തിരഞ്ഞെടുക്കാൻ വിട്ടു കൊടുത്ത് തായം പൊയിൽ സഫദർ ഹാഷ്മി ഗ്രന്ഥാലയം


മയ്യിൽ :-
ലൈബ്രറിയിൽ വായനക്ക് ലഭിക്കേണ്ട പുസ്തകങ്ങൾ ഏതായിരിക്കണമെന്ന് വായനക്കാരൻ്റെ കൂടി പങ്കാളിത്തത്തോടെ തീരുമാനിക്കുക എന്ന പുത്തൻ ആശയം അവതരിപ്പിച്ചിരിക്കുകയാണ് മയ്യിൽ  തായം പൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം.

ജനു.9 മുതൽ കണ്ണൂരിൽ ആരംഭിക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഈ വർഷത്തെ ഗ്രാൻറ് ഉപയോഗിച്ച് വാങ്ങുന്ന  പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന   പുസ്തകങ്ങൾ വായനക്കാർക്ക് നിർദ്ദേശിക്കാം. എഴുത്തുകാർക്കും പ്രസാധർക്കും അവസരമുണ്ട്. പുസ്തകം/എഴുത്തുകാരൻ / പ്രസാധകൻ എന്നീ വിവരങ്ങൾ 9400676183 എന്ന നമ്പറിലേക്ക് വാട്സ ആപ്പ് ചെയ്യുകയാണ് വേണ്ടത്.

പുസ്തക മേളയിൽ പുസ്തകം വാങ്ങാനെത്തുന്ന ലൈബ്രറി ഭാരവാഹികളേക്കാൾ വായനക്കാർ തന്നെയാണ് അത് തീരുമാനിക്കേണ്ടത് എന്ന വ്യത്യസ്ഥമായ ചിന്തയാണ് വായനശാലാ ഭാരവാഹികളെ ഈ രീതിയിൽ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.


Previous Post Next Post