മയ്യിൽ :- മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനായുള്ള ഇൻറർവ്യൂ ഇന്നലെ നടന്നു.
കിടത്തി ചികിത്സ പുനരാരംഭിക്കണം, രാത്രിക്കാല ഡോക്ടർ മാരെ നിയമിക്കണം എന്നീ ആവശ്യങ്ങൾ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. .
മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി, മലപ്പട്ടം, നാറാത്ത് എന്നീ പഞ്ചായത്തുകളിൽ താമസിച്ചു വരുന്നവരുടെ ഏക ആശ്രയമായ മയ്യിൽ സി.എച്ച്.സി യിൽ എത്രയും പെട്ടെന്ന് ആവശ്യമായ ഡോക്ടർ മാരെയും സ്റ്റാഫിനേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ, യു. മുസമ്മിൽ, സി. സുരേഷ്, സുനി നണിയൂർ എന്നിവർ ചേർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നല്കിയത്.
ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എ യും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കൂടിയായ എം.വി.ഗോവിന്ദൻ മാസ്റ്റർക്കും ഇ മെയിൽ സന്ദേശവും അയക്കുകയും ചെയ്തിരുന്നു.