കാസർഗോഡ് പാണത്തൂരില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു


കാസർകോട് :-
തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. കാസർകോട് പാണത്തൂരിലാണ് അപകടം സംഭവിച്ചത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവിൽ മുന്നോട്ട് നീങ്ങാൻ കഴിയാത്ത സ്ഥിതയിൽ നിൽക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകൾ തകർത്ത് കനാലിലേക്ക് മറിയുകയായിരുന്നു.

ലോറിയിൽ ഒൻപത് പേരുണ്ടായിരുന്നുവെന്നും എല്ലാവരേയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നും രാജപുരം പോലീസ് അറിയിച്ചു. ലോറിയിലുണ്ടായിരുന്നവരെല്ലാം കുണ്ടൂപ്പള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

അപടത്തിൽപ്പെട്ട ലോറി തലകീഴായി മറിയുകയും വാഹനത്തിലുണ്ടായിരുന്നവർ ഇതിനടിയിൽ കുടുങ്ങിപ്പോവുകയും ചെയ്തു. രാജപുരം പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post