കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സംഘത്തിൻ്റെ പുതിയ കെട്ടിടോദ്ഘാടനം തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.ശ്രീമതി.സി എം പ്രസീത ( മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ),ശ്രീമതി. എം സജിമ (വൈസ് പ്രസിഡൻ്റ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് )ശ്രീ.കെ ബാലസുബ്രഹ്മണ്യം ( വാർഡ് മെമ്പർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ),ശ്രീ കെ പ്രീയേഷ് (വാർഡ്മെമ്പർ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ),ശ്രീ എൻ അനിൽ കുമാർ (സെക്രട്ടറി, CPM മയ്യിൽ ഏരിയാ കമ്മിറ്റി ),ശ്രീ.ഉജിനേഷ് വി കെ (പ്രസി.CRC വായനശാല & ഗ്രന്ഥാലയം ), ശ്രീ.വി കെ നാരായണൻ (രക്ഷാധികാരി, ഗാന്ധി വായനശാല & ഗ്രന്ഥാലയം ,പെരുമാച്ചേരി ),ശ്രീ എം വി ഷിജിൻ (സെക്രട്ടറി, കയ്യൂർ സ്മാര വായനശാല & ഗ്രന്ഥാലയം ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സംഘം പ്രസിഡൻറ് അഡ്വ.സി ഒ ഹരീഷ് സ്വാഗതവും സെക്രട്ടറി കെ പി മഹീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.