പുതിയതെരു മത്സ്യമാർക്കറ്റ്: യു.ഡി.എഫ്. പ്രതിക്ഷേധക്കൂട്ടായ്മ 17-ന്

 

പുതിയതെരു:- പുതിയതെരു മത്സ്യമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. 17-ന് വൈകീട്ട് നാലിന് മാർക്കറ്റിൽ പ്രതിക്ഷേധക്കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. എം.പി.വേലായുധൻ യോഗം ഉദ്ഘാടനംചെയ്തു. അബ്ദുള്ള മൗലവി, കെ.ബാബു, ഹസ്നഫ് കാട്ടാമ്പള്ളി, ടി.എം.സുരേന്ദ്രൻ, രാമചന്ദ്രൻ കാട്ടാമ്പള്ളി, പി.ഒ.ചന്ദ്രമോഹൻ, കെ.രമേശൻ, ജലാലുദ്ദീൻ, സിദ്ധിഖ് പുന്നക്കൽ എന്നിവർ സംസാരിച്ചു.

Previous Post Next Post