മൊറാഴ :-ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ മലബാർ മേഖലയിൽ ആദ്യമായി ആന്തൂർ നഗരസഭയിലെ മൊറാഴയിൽ സ്ഥാപിക്കും.
മൊറാഴ ഈലിപ്പുറം അംബേദ്കർ സാംസ്കാരിക നിലയത്തിലാണ് പ്രതിമ സ്ഥാപിക്കുക. സിമന്റിൽ നാലടിയോളം ഉയരത്തിലാണ് പ്രതിമ നിർമിക്കുന്നത്. ശില്പിയും ചിത്രകാരനുമായ കെ.കെ. ജയൻ എടപ്പാറയാണ് പ്രതിമയുടെ അണിയറക്കാരൻ. ഇന്ത്യൻ പാർലമെന്റിന്റെയും ഭരണഘടനയുടെയും മാതൃകയിലുള്ള പീഠത്തോട് കൂടിയാണ് ശില്പം ഒരുക്കുന്നത്.
26-ന് വൈകീട്ട് നാലിന് മന്ത്രി എം.വി. ഗോവിന്ദൻ പ്രതിമ അനാവരണം ചെയ്യും. ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ. പങ്കെടുക്കും.