കമ്പിൽ :- ജനുവരി 30 മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിലിൽ പുഷ്പാർച്ചന നടത്തി .
പുഷ്പാർച്ചനയ്ക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ മണ്ഡലം സെക്രട്ടറിമാരായ ടിപി സുമേഷ്, കെ ബാബു, എംടി അനീഷ് , ബൂത്ത് പ്രസിഡണ്ടുമാർ പി പി ശാദുലി ,എം ടി അനിൽ, സി രാഘവൻ മുതിർന്ന കോൺഗ്രസ് നേതാവ് ടി കൃഷ്ണൻ ,ശ്രീജി തുടങ്ങിയവർ നേതൃത്വം നൽകി .
വൈകുന്നേരം 5 15 കമ്പിൽ ടൗണിൽ വർഗീയ വിരുദ്ധ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്തു.
കമ്പിൽ ബസാറിൽ നടന്ന വർഗീയ വിരുദ്ധ സംഗമവും പ്രതിജ്ഞയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി മണ്ഡലം പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ശ്രീ ദാമോദരൻ കൊയിലേരിയൻ, സി ശ്രീധരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ തുടങ്ങിയവർ പ്രസംഗിച്ചു .ടി .പി . സുമേഷ് സ്വാഗതവും ടി കൃഷ്ണൻ നന്ദിയും പറഞ്ഞു .
നേതാക്കളായ എം.ടി. അനീഷ് ,കെ.ബാബു അരവിന്ദാക്ഷൻ, നാരായണൻ.എ., ഭാസ്കരൻ എം.ടി., അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.