കല്യാണ പന്തലിലെത്തിയത് ഉപ്പയുടെ മയ്യിത്ത് ദുഃഖ സാന്ദ്രമായി

 

ഉരുവച്ചാൽ:-മകന്റെ വിവാഹ ദിവസം പിതാവ് മരിച്ചത് വീട്ടു കാരെയും നാട്ടുകാരെയും ദുഃ ഖത്തിലാക്കി. മെരുവമ്പായി കണ്ടേരിയിൽ കൊച്ചിക്കേണ്ടി ഹൗസിൽ പഴശ്ശിയിലെ മടപ്പുരക്കൽ വീട്ടിൽ കരിപ്പാക്കണ്ടി മൊയ്തുവാണ് മകൻ ഹക്കീമി ന്റെ വിവാഹ ദിവസമായ ഇന്നലെ മരണപ്പെട്ടത്. 

പുലർച്ചെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി ഇന്ദിരാഗാ ന്ധി ആശുപത്രിയിൽ പ്രവേശി പ്പിച്ചിരുന്നു. അസുഖം മൂർച്ഛിച്ച തിനെ തുടർന്ന് ഇന്നലെ രാവിലെ ഒമ്പതോടെ കണ്ണൂർ എകെ ജിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മകന്റെ വിവാഹ ഒരുക്കങ്ങൾക്കി

ടെ പിതാവ് മരിച്ചത് വീട്ടുകാരെ യും നാട്ടുകാരെയും ദുഃഖത്തിലാക്കി. കാടാച്ചിറ കീഴറയിലെ തൗഫീഖ് മൻസിലിൽ പരേതനായ സിദ്ദീഖിന്റെ മകൾ തഫ്സീറയാണ് ഹക്കീമിന്റെ പ്രതി ശുത്രവധു. മൊയ്തുവിന്റെ മയ്യി ത്ത് വൈകീട്ടോടെ മെരുവമ്പായി പള്ളി ഖബർസ്ഥാനിൽ ഖ ബറടക്കി.

Previous Post Next Post