അക്ഷരദീപം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

 

പാപ്പിനിശ്ശേരി:- അക്ഷരദീപം കണ്ണൂർ ജില്ലാ സമിതിയുടെ  നേതൃത്വത്തിൽ അക്ഷരദീപം ലൈബ്രറി പാപ്പിനിശ്ശേരി കരിക്കൻകുളത്ത്  എ.വി.കൃഷ്ണജിത്ത് കൂനത്തിന്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരി ദൃശ്യപത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം.വി.ജനാർദ്ദനൻ മാസ്റ്റർ, കേരള സാഹിത്യ അക്കാദമി അംഗം ടി.പി.വേണുഗോപാലൻ മാസ്റ്റർ, കെ.ജയലക്ഷ്മി ടീച്ചർ, അക്ഷരദീപം അഡ്മിനിസ്ട്രേഷൻ ഓഫീസർ ആശാരാജീവ്, അക്ഷരദീപം ജില്ലാ പ്രസിഡന്റ് ഗണേഷ് വെള്ളിക്കീൽ, സിക്രട്ടറി മധു നമ്പ്യാർ മാതമംഗലം, ബൈജു തൃഛംബരം തുടങ്ങിയവർ സംസാരിച്ചു. അക്ഷര.എൻ.വി സ്വാഗതവും അയന രതീഷ് നന്ദിയും പറഞ്ഞു. എഴുത്തുകാരുടെ സാംസ്കാരിക കൂട്ടായ്മയായ അക്ഷര ദീപത്തിന്റെ ബാല വിഭാഗമായ കുട്ടിക്കൂട്ടം പ്രവർത്തകരാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Previous Post Next Post