സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട, സ്വർണ്ണം പേസ്റ്റാക്കി കടത്തിയ യുവതി കണ്ണൂർ എയർപോർട്ടിൽ പിടിയിൽ


കണ്ണൂർ :-
കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 44 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവുമായി  യുവതി പിടിയിൽ . 905 ഗ്രാം സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.

മസ്കറ്റിൽ നിന്ന് പുലർച്ചെ  എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ യുവതി കസ്റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് സ്വർണം പിടിച്ചു. അബുദാബിയിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് 1.64 കി.ഗ്രാം സ്വർണം പിടിച്ചു. മലപ്പുറം സ്വദേശി സെയ്ദുള്ള ഹബീബ് പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച1030 ഗ്രാം സ്വർണവും ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്തോളം രൂപക്ക് തുല്യമായ വിദേശകറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.  കാസർഗോഡ്. കുറ്റ്യാടി സ്വദേശികളാണ്  സ്വർണം കടത്താൻ ശ്രമിച്ചത്. 

വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. ഷാർജയിലേക്കു പോകാനിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ്   വിമാനത്തിൽ  കടത്താൻ ശ്രമിച്ചു കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് ഏകദേശം 8 ലക്ഷത്തോളും രൂപക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.

Previous Post Next Post