കമ്പിൽ :- ചെറുക്കുന്നിലെ രക്ഷിതാക്കൾ നഷ്ടപെട്ട് നിരാലംബരായ അഷ്ന- അഷിൻ എന്നിവരുടെ ഭാവി ജീവിത സുരക്ഷിതത്വത്തിനും ,വിദ്യാഭ്യാസ സംരക്ഷണത്തിനുമായി ഫണ്ട് സ്വരൂപിക്കാൻ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.
പട്ടേരി ഹൗസിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി എം.ദാമോദരൻ തുക നൽകി.കെ.രാമകൃഷ്ണൻ മാസ്റ്റർ ,എം .പി രാജീവൻ ,സി.പ്രകാശൻ ,എം.കെ പ്രേമൻ, പി സന്തോഷ് സംസാരിച്ചു.
എം.ശ്രീധരൻ സ്വാഗതവും എം.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.