ന്യൂയോർക്ക്:- ഭൂമിയോടടുത്തു വരുന്ന ഒരു ഛിന്നഗ്രഹം അപകടം സൃഷ്ടിച്ചേക്കുമെന്ന് നാസ സംശയം പ്രകടിപ്പിച്ചു. 7482 (1994 PC1) എന്നു പേരുനൽകിയിരിക്കുന്ന ഛിന്നഗ്രഹം ജനുവരി 18-നാണ് ഭൂമിക്കടുത്തുവരുന്നത്. സൗരയൂഥത്തിലൂടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ച് വരും ആഴ്ചകളിൽ ഭൂമിയെ മറികടക്കും.
ഏകദേശം 460 കോടി വർഷങ്ങൾക്കുമുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കൂട്ടങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ദിവസങ്ങൾക്കുമുമ്പ് അപകടങ്ങളില്ലാതെ മൂന്നു ഛിന്നഗ്രഹങ്ങൾ ഭൂമിക്കു സമീപത്തുകൂടി കടന്നുപോയിരുന്നു.
എന്നാൽ, ഇത്തവണ ഛിന്നഗ്രഹത്തിന്റെ വലുപ്പം കൂടുതലാണ്. അതുകൊണ്ടാണ് ശാസ്ത്രജ്ഞർ അപകടം സംശയിക്കുന്നത്.ആറുലക്ഷം വർഷത്തിലൊരിക്കലാണ് ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിക്കുസമീപത്തുകൂടി കടന്നുപോകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഛിന്നഗ്രഹത്തിന്റെ വ്യാസം ഒരു കിലോമീറ്റർഎത്തുക ഭൂമിയുടെ 19.3 ലക്ഷം കിലോമീറ്റർ അകലെവരെ (ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 5.15 മടങ്ങ്)സഞ്ചാരവേഗംമണിക്കൂറിൽ 70,416 കിലോമീറ്റർകണ്ടുപിടിച്ചത്1994-ൽ റോബർട്ട് മക്‌നോട്ട്