കണ്ണൂർ - മംഗലാപുരം റൂട്ടിൽഒരു മെമു ട്രെയിന്‍ കൂടി ; റിപ്പബ്ലിക് ദിനം മുതൽ ഓടി തുടങ്ങും


കണ്ണൂർ : -
കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ്. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.

12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.

ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരുമായി കേരളത്തിലെ എം.പിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്.

Previous Post Next Post