തളിപ്പറമ്പ്:- ഒരു വർഷം മുമ്പ് വിവാഹിതയായയുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് മണൽ സ്വദേശി ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൾ പി.ഷൽന(27)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ഒന്നര വർഷം മുമ്പ്കാഞ്ഞിരങ്ങാട് സ്വദേശി കെ. പ്രബലേഷുമായി യുവതിയുടെ വിവാഹം നടന്നത്. മരണം സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരങ്ങൾ: ഷംന, അനൂഷ .