ചേലേരി :- വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ നാളെ ജനുവരി 6 വ്യാഴാഴ്ച ചേലേരി മുക്കിൽ നിന്ന് തളിപ്പറമ്പിലേക്ക് നടക്കും. തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചേലേരിയാണ് ജാഥാ ക്യാപ്റ്റൻ.
രാവിലെ 9 മണി ചേലേരി മുക്കിൽ ബസാർ വച്ച് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5 മണി തളിപ്പറമ്പിൽ വച്ച് ജാഥ സമാപിക്കും. സമാപന ചടങ്ങ് ഗണേഷ് വടേരി(ജന: സെക്രട്ടറി, വെൽഫെയർ പാർട്ടി - മലപ്പുറം) ഉദ്ഘാടനം ചെയും.