KSSPA ജില്ലാ സെക്രട്ടറിയായി കെ സി രാജൻ മാസ്റ്ററെ തെരഞ്ഞെടുത്തു


കണ്ണൂർ :-
കെ.എസ്.എസ്.പി.എ. (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) ജില്ലാ സമ്മേളനം കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമ്മേളനം  കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, എ.ഡി. മുസ്തഫ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, കെ.എസ്.എസ്.പി.എ. ജില്ലാ ഖജാൻജി കെ. മോഹനൻ, ജോ. സെക്രട്ടറി എം.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ഉദ്ഘാടനം സംസ്ഥാന ജന. സെക്രട്ടറി എം.പി. വേലായുധൻ നിർവഹിച്ചു.

സംഘടനാചർച്ച സംസ്ഥാന സെക്രട്ടറി പി. അബൂബക്കറും സൗഹൃദസമ്മേളനം വൈസ് പ്രസിഡന്റ് ടി. കരുണാകരനും ഉദ്ഘാടനം ചെയ്തു. 

പുതിയ ഭാരവാഹികളായി  കെ. രാമകൃഷ്ണൻ (പ്രസി.), കെ.സി. രാജൻ (സെക്രട്ടറി ), കെ. മോഹനൻ (ഖജാ.) പി കെ രാജേന്ദ്രൻ, കോടൂർ കുഞ്ഞിരാമൻ, പി അ ബ്ദുൽ ഖാദർ ,തങ്കമ്മ വേലായുധൻ, എം എം മൈക്കിൾ (വൈസ് പ്രസിഡൻറ് ), എം പി കൃഷ്ണദാസ്, ഡോ.വി എൻ രമണി, എ ശശിധരൻ, സി.ശ്രീധരൻ, കെ പി കെ കുട്ടിക ഷണൻ (ജോ. സെക്ര) , വനിതാ ഫോറം: പി ല ളിത (പ്രസി) വി.ലളിത (സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post