പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



 

 കണ്ണൂർ:-പത്തൊമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവിച്ചേരി ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ നാരായണീയത്തില്‍ ആരംഭന്‍ രഗേഷ്-ചാലയന്‍ ഷൈമ ദമ്പതികളുടെ മകള്‍ അംഗിത (20) യെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 അംഗിതയും കുടുംബവും കഴിഞ്ഞ രണ്ട് വര്‍ഷമായി മാവിച്ചേരിയിലാണ് താമസിക്കുന്നത്. ഏക സഹോദരി അപര്‍ണ.

തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Previous Post Next Post