കുടുംബശ്രീ തിരഞ്ഞെടുപ്പ് ; പി കെ ദീപയെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു


കൊളച്ചേരി :-
ഇന്ന് നടന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രി തിരഞ്ഞെടുപ്പിൽ പി കെ ദീപയെ  CDS ചെയർപേഴ്സൻ ആയും ഇ വി ശ്രീലതയെ വൈസ് ചെയർപേഴ്സൻ ആയും തിരഞ്ഞെടുത്തു.

ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 4,8 വാർഡുകളിൽ തിരഞ്ഞെടുപ്പിലൂടെയാണ്  CDS അംഗങ്ങളെ തിരഞ്ഞെടുത്തത്.മറ്റു വാർഡുകളിലെ CDS അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.CDS ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

പതിനഞ്ചാം വാർഡ് CDS മെമ്പറാണ് ദീപ .കഴിഞ്ഞ 4 വർഷക്കാലമായി ചെയർപേഴ്സനായി പ്രവർത്തിച്ച് വരികയാണ്. 4ാം വാർഡിലെ CDS അംഗമാണ് വൈസ് ചെയർപേഴ്സനായി തെരെഞ്ഞടുത്ത ഇവിശ്രീലത.

2 ഇൻ്റെണൽ ഓഡിറ്റർമാരെ അടുത്ത CDS ഭരണ സമിതി യോഗത്തിൽ തിരഞ്ഞെടുക്കും.

ഇന്ന്  മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന തിരഞ്ഞെടുപ്പിന് റിട്ടേണിംങ് ഓഫീസർമാരായ ഓഡിറ്റർ സന്തോഷ് കുമാർ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഹെഡ് ക്ലർക്ക് മനോജ് എന്നിവർ നേതൃത്വം നൽകി.

പുതുതായി തിരഞ്ഞെടുത്തവർ ജനു.26 ന് 2 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും .

Previous Post Next Post