ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കണ്ണൂർ പള്ളിയാംമൂല സ്വദേശിയായ കോളേജ് അധ്യാപകൻ മരണപ്പെട്ടു

 


മലപ്പുറം:-നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു  നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ  ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. 

നജീബിന്‍റെ പിതാവിന്‍റെ സഹോദരനാണ് ഒഴുക്കിൽപ്പെട്ട രണ്ടാമൻ. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാൽ രണ്ട് പേരും ഒഴുക്കിൽപ്പെട്ടു, സമീപത്തെ പാലത്തിന് മുകളിൽ നിന്നയാളാണ് രണ്ട് പേർ ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാൾ അപകടനില തരണം ചെയ്തു.

Previous Post Next Post