തളിപ്പറമ്പ്:- നാഷണൽ വോട്ടേർസ് ഡേയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസർ വി.അനിൽ കുമാറിനെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും സമയ ബന്ധിതമായി പൂർത്തീകരിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തതാണ് അനിൽകുമാറിനെ അംഗീകാരത്തിന് അർഹനാക്കിയത്.
ആലപ്പുഴ സ്വദേശിയായ അനിൽകുമാർ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസറാണ്. കോവിഡ്-19 പ്രോട്ടോകോൾ നിലവിലുള്ളതിനാൽ അടുത്ത ദിവസം നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ച് കലക്ടർ എസ്.ചന്ദ്രശേഖർ ഉപഹാരം അനിൽകുമാറിന് നൽകും.