കണ്ണൂർ:-അഴീക്കോട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വരുന്ന തോടുകളുടെ മാലിന്യം പൂർണമായി നീക്കം ചെയ്യുന്നതിനും ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്യാൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ചേർന്നു.
ഓരോ പഞ്ചായത്തിലെയും മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക് തടസ്സപ്പെട്ട് മഴക്കാലത്ത് വെള്ളപ്പൊക്കവും ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാവുന്ന തോടുകൾ കണ്ടെത്താൻ യോഗം തീരുമാനിച്ചു. കണ്ടെത്തിയതിനു ശേഷം ഫെബ്രുവരി അവസാനം മുതൽ മാർച്ചോടു കൂടി പൂർണമായി വൃത്തിയാക്കാനും. അടുത്ത ഘട്ടം എന്ന നിലയിൽ ഭിത്തി കെട്ടി സംരക്ഷിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാനും യോഗം ആലോചിച്ചു. വൃത്തിയാക്കുന്നതിനുള്ള കാര്യങ്ങൾ ബ്ലോക്ക് പഞ്ചായത്തും അതാത് ഗ്രാമപഞ്ചായത്തുകളും നേതൃത്വം നൽക്കും. എം.എൽ.എ എന്ന നിലയിൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി തയ്യറാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, വൈസ് പ്രസിഡന്റ് നിസാർ വായിപ്പറമ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ. അജീഷ്, സുശീല, ഷമീമ.പി.പി, പി. ശ്രുതി ബ്ലോക്ക് ബി.ഡി.ഒ എം.ഉലാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.